Pinarayi Vijayan | Veena vijayan 
Kerala

മാസപ്പടി വിവാദം: കോടതി വിധി 19 ന്

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ മാത്യു നിലപാട് മാറ്റിയിരുന്നു

ajeena pa

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിജിലൻസ് കോടതി 19 ന് വിധി പറയും. വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആവശ്യം.

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ മാത്യു നിലപാട് മാറ്റിയിരുന്നു. ഇതോടെ കോടതി വേണോ അതോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കോടതി മതിയെന്ന ആവശ്യത്തെ തുടർന്ന് കേസ് 12 ലേക്കു മാറ്റിയിരുന്നു.

വിജിലൻസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല. അതിനാൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ​ഹർജിയെ എതിർത്തിരുന്നു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത