ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം
file
തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ‍്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം സംഘടനയ്ക്ക് ചേരുന്ന രീതിയല്ലെന്ന് വിമർശനം.
ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ഇത്തരത്തിലൊരു വിമർശനം നടന്നത്. ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ചത് ശരിയായില്ലെന്നും വിമർശനമുണ്ടായി. വിവിധ ബ്ലോക്ക് കമ്മിറ്റികളിൽ നിന്നും ഇത്തരം വിമർശനങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, കേസിലെ 7 പ്രതികൾ കേസിൽ തങ്ങൾക്ക് ജാമ‍്യം അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഔദ‍്യോഗിക കൃത‍്യ നിർവഹണം തടസപ്പെടുത്തൽ, ഉദ‍്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചു എന്നീ കേസുകളിലാണ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
60 ദിവസത്തിലേററെയായി 24 പ്രവർത്തകർ ജാമ‍്യം ലഭിക്കാതെ ജയിലിലായിട്ട്. രണ്ടു തവണ പ്രതികളുടെ ജാമ‍്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ‍്യം ലഭിക്കാതിരിക്കാൻ ഭാഗിക കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.