Kerala

വി.പി. ജോയ് പബ്ലിക് എന്‍റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൻ

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയിൽ ഇളവ് നൽകി വീണ്ടും ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു

MV Desk

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ കേരള പബ്ലിക് എന്‍റർപ്രൈസസ് ബോർഡിന്‍റെ ചെയർപേഴ്സനായി നിയമിക്കാൻ ഇന്നു ചേർന്ന മാന്ത്രി സഭാ യോഗത്തിൽ തീരുമാനം. കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ അംഗങ്ങളായി ഡോ. ജോയ് ജി. ഡിക്രൂസയെയും എച്ച്. ജോഷിനെയും നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

കണ്ണൂർ ഇന്ത്യൻ ഇൻഡസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡിൽ ടെക്നോളജി വകുപ്പിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 2019 ജൂലൈ 1 മുതൽ പ്രാബല്യത്തോടെ പരിഷ്ക്കരിക്കും. കേരള സംഗീത നാടക അക്കാദമിയിലെ സർക്കാർ അംഗീകാരത്തിലുള്ള തസ്തികയിൽ ജോലിചെയ്യുന്നവർ‌ക്ക് ശമ്പളം, അലവൻസുകൾ‌ എന്നിവ 2021 ലെ ഉത്തരവ് പ്രകാരം നൽകും. കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥയ്ക്ക് വിധേയമായി 1-ാം ശമ്പള പരിഷ്ക്കരണ നിയമപ്രകാരം ആനുകൂല്യങ്ങൾ നൽകും.

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയിൽ ഇളവ് നൽകി വീണ്ടും ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കടയ്ക്കു പുനർനിയമനം നൽകി. ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ട് കരട് ബില്ലിന് അംഗീകാരം നൽകി. കേരളനികുതി ചുമത്തൽ നിയമങ്ങൾ ഓർഡിനൻസ് പുറപ്പെടുവിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ