വി.എസ്. അച്യുതാനന്ദൻ 
Kerala

തുടർച്ചയായി ഡയാലിസിസ് നടത്താൻ തീരുമാനം; വിഎസിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ബുധനാഴ്ച രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് വിഎസിന്‍റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡിന്‍റെ നിർദേശം. ആരോഗ്യ സ്ഥിതി മോശമായതിനാൽ ആരോഗ്യ സ്ഥിതി ബുധനാഴ്ച 2 തവണ ഡയാലിസിസി മാറ്റിവച്ചു. നിലവില്‍ രക്ത സമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്.

ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി മുതിർന്ന സിപിഎം നേതാക്കളായ പി.കെ. ഗുരുതരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവർ ആശുപത്രിയിലെത്തി വിഎസിനെ കണ്ടു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ