.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാനകളുടെ ഒഴുക്ക്. സിനിമാ താരങ്ങള്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, കൂലിപ്പണിക്കാര്‍, കുട്ടികള്‍ തുടങ്ങി ഓരോ ദിവസവും ലക്ഷങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ചലച്ചിത്ര താരം കമല്‍ ഹാസന് 25 ലക്ഷം, മമ്മൂട്ടി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം ആന്‍ഡ് ഫ്രണ്ട്സ് 25 ലക്ഷം,ദുല്‍ഖര്‍ സല്മാന് 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം , ജ്യോതിക 10 ലക്ഷം രൂപ, കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് 1 കോടി, ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് നിര്‍മ്മല്‍ 25 ലക്ഷം, സിപിഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ 10 ലക്ഷം, തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ, മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം, കെ.ടി. ജലീല്‍ എംഎല്‍എ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം, തൃശിലേരി ദേവസ്വം 2 ലക്ഷം, കല്യാണ്‍ ജൂവലേഴ്സ് 5 കോടി, പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ.
കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന് 2 ലക്ഷം, കണ്ണൂര്‍ ജില്ലാ പൊലീസ് സഹകരണസംഘം 5 ലക്ഷം,കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം, ഡോക്യൂമെന്ററി സംവിധായകന് ആനന്ദ് പട് വര്ദ്ധന് ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്കാര തുക 2,20,000,കല്‍പ്പറ്റ സ്വദേശി വി.സി. പാര്‍വ്വതി 1 ലക്ഷം ,തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000,യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് ഒരു മാസത്തെ എംഎല്‍എ പെന്ഷന് തുകയായ 40,000 രൂപ, മാധ്യമ പ്രവര്ത്തകന് ഡോ. അരുണ്‍ കുമാര്‍, ഐവി ദാസ് പുരസ്ക്കാര തുകയായ 25,000,സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് 25,000, കിറ്റ്സ് 31,000 രൂപ, പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന് 20,001 രൂപ, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് (കെഎസ്എസ്ഐഎ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.