ദുരന്തഭൂമിയിൽ 5-ാം നാളും തെരച്ചിൽ തുടരുന്നു 
Kerala

ദുരന്തഭൂമിയിൽ 5-ാം നാളും തെരച്ചിൽ തുടരുന്നു; കണ്ടെത്താനുള്ളത് 300 ഓളം പേരെ

ഉരുൾപൊട്ടൽ ദുരന്തത്തിൽ 210 പേർ മരിച്ചതായാണ് നിലവിലെ സർക്കാർ കണക്ക്

മുണ്ടക്കൈ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചിൽ ദൗത്യം അഞ്ചാംദിനത്തിലേക്ക്. ശനിയാഴ്ച രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു. വിവിധ സംഘങ്ങളായി തെരിഞ്ഞാണ് തെരച്ചിൽ. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോ​ഗസ്ഥരമുണ്ടാവും.

മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല സ്കൂൾ, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും. യന്ത്രസാമഗ്രികളുമായാണ് രക്ഷാപ്രവർത്തകർ സ്ഥലത്തേക്കെത്തുന്നത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ 210 പേർ മരിച്ചതായാണ് നിലവിലെ സർക്കാർ കണക്ക്. എന്നാൽ, 300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് അനൗദ്യോ​ഗിക കണക്ക്. 342 പേർ മരിച്ചെന്നാണ് നിലവിൽ പുറത്തു വരുന്ന കണക്ക്. മരണസംഖ്യ ഇനിയും ഉയരും. മുന്നൂറിലധികം പേരെ ഇനി കണ്ടെത്താനുമുണ്ട്. 146 മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു