വയനാട്ടിൽ‌ മണ്ണിടിച്ചിൽ; നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം ഊർജിതം

 
Kerala

വയനാട്ടിൽ‌ മണ്ണിടിച്ചിൽ; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം ഊർജിതം|Video

നാട്ടുകാരും പൊലീസും ഫയർഫോഴ്സും എന്‍ഡിആര്‍എഫ് ടീമും അടക്കം പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്

Namitha Mohanan

വയനാട്: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാലം മുഴുവൻ മണ്ണിൽ മൂടിയിട്ടുണ്ട്. ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

നാട്ടുകാരും പൊലീസും ഫയർഫോഴ്സും എന്‍ഡിആര്‍എഫ് ടീമും അടക്കം പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രി ടി. സിദ്ദിഖ് ഉടൻ പ്രദേശത്തെത്തും. രക്ഷാപ്രവർത്തനത്തിന് അദ്ദേഹം നേതൃത്വം നൽകും. റവന്യു, കൃഷി മന്ത്രിമാരോട് ഉടൻ വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ്: മഴ കളിമുടക്കി; ഫോളോ-ഓൺ ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് 39 റൺസ് കൂടി

മോസ്കോയിൽ ഇറങ്ങി യുഎസ് സൈനിക വിമാനം; അറിവില്ലെന്ന് റഷ്യ

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video