which could not be accepted by anyone who said controversy is politically motivated rema 
Kerala

''ആര് പറഞ്ഞാലും അത് തെറ്റാണ്, അംഗീകരിക്കാനാവില്ല'', ഹരിഹരനെ തള്ളി കെ.കെ. രമ

വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്നു സംഘടിപ്പിച്ച പരിപാടിയിലാണു ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്

Namitha Mohanan

വടകര: ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെ തള്ളി കെ.കെ. രമ. ഒരാളുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. തെറ്റു മനസിലാക്കി മാപ്പു പറഞ്ഞതിനാൽ ഇനി വിവാദത്തിന് പ്രസക്തിയില്ലെന്നും കെ.കെ. രമ പറഞ്ഞു.

വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്നു സംഘടിപ്പിച്ച പരിപാടിയിലാണു ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലാണ് ഹരിഹരൻ അശ്ലീല പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു.

കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമർശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി. സതീശനും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരിപാടിയിൽ സന്നിഹിതയായിരുന്നു. കെ.കെ. ശൈലജയ്ക്കെതിരായ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടെയാണ് ഇത്തരം പരാമർശം ഹരിഹരൻ നടത്തിയത

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത