സുബ്രൻ.

 
Kerala

കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ | Video

ഫോറസ്റ്റ് ഓഫീസിന്‍റെ ജനലുകൾ തല്ലിത്തകർത്തു

Jisha P.O.

തൃശൂർ: ചായ്പൻകുഴി പീലാർമുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ചായ്പൻകുഴി സെന്‍ററിലേക്ക് ചായ കുടിക്കാൻ വന്ന സുബ്രനെ ആന ആക്രമിക്കുകയായിരുന്നു.

നാട്ടുകാരാണ് പരിക്കുകളോടെ സുബ്രൻ റോഡിൽ കിടക്കുന്നത് കണ്ടത്. ഉടനെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അഞ്ച് ആനകൾ ഉള്ള കൂട്ടമാണ് മേഖലയിൽ ഇറങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ വലിയ പ്രതിഷേധം നടന്നു. സ്റ്റേഷന്‍റെ ജനൽ ചില്ലുകളും ഫർണിച്ചറുകളും നാട്ടുകാരുടെ നേതൃത്വത്തിൽ അടിച്ചു തകർത്തു.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്