V.D.Satheesan

 
Kerala

നിലപാട് വ്യക്തമാക്കി പ്രതിപക്ഷനേതാവ്; ജമാഅത്തെ ഇസ്ലാമി‍യുടെ പിന്തുണ സ്വീകരിക്കും

ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളി പറഞ്ഞതാണ്

Jisha P.O.

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളി പറഞ്ഞതാണ്. പിന്നെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു.

ഇത്തരം വാദങ്ങൾ അവർ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, നാലു പതിറ്റാണ്ട് കാലത്തോളം അവർ സിപിഎമ്മിന്‍റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്.

അപ്പോഴൊന്നും ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. സിപിഎമ്മിന്‍റെ കൂടെ നിൽക്കുമ്പോൾ എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാൽ ഉടൻ വർഗീയവാദികളും ആകുംജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്നമാകുന്നത്. ആ നിലപാട് ശരിയല്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

പ്രസിഡന്‍റ് പുടിനെ വിമർശിച്ചു; റഷ്യൻ വ്ളോഗർ അറസ്റ്റിൽ

എൽപിഎല്ലിൽ കോഴ വിവാദം; ജാഫ്ന കിങ്സിന്‍റെ ഇന്ത്യൻ സഹഉടമ മഞ്ജോത് കൽറ അറസ്റ്റിൽ

തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ