പൂമല ഡാം  File
Kerala

ഇടുക്കിയിലും എറണാകുളത്തും യെലോ അലർട്ട്, തൃശൂർ പൂമല ഡാം ഷട്ടറുകള്‍ തുറക്കുമെന്ന് ജാഗ്രതാ മുന്നറിയിപ്പ്

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരും

MV Desk

ന്യൂഡൽഹി: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇടുക്കിയിലും എറണാകുളത്തും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം തൃശൂരിലെ പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലാണ് ഡാം. 29 അടിയാണ് ഡാമിന്‍റെ പരമാവധി ജലനിരപ്പ്. ഷട്ടറുകള്‍ ഏത് സമയത്തും തുറക്കാമെന്നതിനാല്‍ മലവായി തോടിന്‍റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച