Kerala

കൊച്ചി കോർപ്പറേഷനിൽ പ്രതിഷേധം; മേയറുടെ ഓഫീസിൽ മാലിന്യം വിതറി യൂത്ത് കോൺഗ്രസ്

ഡെപ്യൂട്ടി മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

MV Desk

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടുത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കൊച്ചി മേയറുടെ ഓഫീസിൽ മാലിന്യം വിതറിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ഡെപ്യൂട്ടി മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ കൗൺസിലർമാരും പ്രതിഷേധമായി എത്തി. അതേസമയം ബ്രഹ്മപുരത്തെ തീ നിയന്ത്രണ വിധേയമാണെന്ന് കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഇന്നലെ രാത്രിയും തീ ഉണ്ടായെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നും കോടതി പ്രതികരിച്ചു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാകും

കള്ളക്കേസെടുക്കും, മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കും; 'മിന്നൽ പ്രതാപൻ' സ്ഥിരം വില്ലൻ

‌"മുട്ടുമടക്കില്ല"; ഐഎഫ്എഫ്കെ യെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി