അറസ്റ്റിലായ സുഭാഷ്.

 
Local

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തി

Local Desk

കോതമംഗലം: സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷ് (57) എന്നയാളെ എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കി റീമാൻഡ് ചെയ്തു.

2023 ൽ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഉൾപ്പെട്ട ആളാണ് ഇയാൾ. ഇൻസ്പെക്റ്റർ എസ്. സുധീഷ് കുമാർ, എസ്ഐമാരായ എം അജേഷ്, സി.കെ. രാജേഷ്, എഎസ്ഐ ടി.എൻ. സ്വരാജ്, സീനിയർ സിപിഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'