Local

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്

MV Desk

കോട്ടയം: വാകത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്.

അമ്മ സതിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഓട്ടോയിൽ കയർകെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നെന്നാണഅ പ്രാഥമിക നിഗമനം.

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനിമുതൽ കുറഞ്ഞ നിരക്കിൽ കുടിവെള്ളവും ഓൺലൈനായി ഭക്ഷണവും!

പക്ഷിപ്പനി: ആലപ്പുഴ ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കി

തുലാവർഷം തുണച്ചില്ല; കേരളത്തിൽ‌ 21% മഴക്കുറവ്

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം