അങ്കമാലിയിൽ കോൺഗ്രസ് കൗൺസിലറും മുൻ സിപിഎം കൗൺസിലറും ബിജെപി സ്ഥാനാർഥികൾ
Udf, Ldf, Bjp - Flags
അങ്കമാലി: അങ്കമാലി നഗര സഭയിൽ കോൺഗ്രസ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഷൈനി മാർട്ടിൻ ബിജെപി സ്ഥാനാർഥി. നിലവിൽ 28-ാം വാർഡ് കൗൺസിലറായ ഷൈനിയാണ് ബുധനാഴ്ച ബിജെപിയിൽ ചേർന്നത്.
ചമ്പന്നൂർ 29-ാം വാർഡിൽ നിന്നാണ് ഷൈനി ജനവിധി തേടുന്നത്. വ്യാഴാഴ്ച ഷൈനി നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് സീറ്റു നിഷേധിച്ചതോടെയാണ് ഷൈനി ബിജെപിയിൽ ചേർന്നത്.
അതേസമയം, സിപിഎം മുൻ കൗൺസിലർ സിനിമോൾ മാർട്ടിനും നഗരസഭയിൽ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടുന്നുണ്ട്. ഒമ്പതാം വാർഡിലാണ് ഷൈനി മത്സരിക്കുന്നത്.