പ്രതി വിഷ്ണു
പാലക്കാട്: സ്കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി ജോലിക്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്.
നിലത്ത് വീണ യുവതിയെ വിഷ്ണു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയാണു ഉണ്ടായത്.
വടക്കഞ്ചേരി പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. പരിസര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്സോ കേസിലെ പ്രതിയാണ് വിഷ്ണു.