മനു മണിയപ്പൻ |  ഹണി സേവ്യർ 
Local

തമിഴ്നാട്ടിൽ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; കോതമംഗലം സ്വദേശികൾ മരിച്ചു

ബാംഗ്ലൂരിൽ ജോലിക്ക് പോകവേ തമിഴ്നാട്ടിലെ ഈറോഡ് ഭവാനി ക്ക് സമീപം ചീത്തോട് വെച്ചാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്

Namitha Mohanan

കോതമംഗലം: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), വാരപ്പെട്ടി ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ ജോലിക്ക് പോകവേ തമിഴ്നാട്ടിലെ ഈറോഡ് ഭവാനി ക്ക് സമീപം ചീത്തോട് വെച്ചാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കോതമംഗലത്തു നിന്ന് ജോലിക്കായി പോയതാണ്. ബുധൻ വെളുപ്പിന് അഞ്ചിനാണ് അപകടം. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. മനുവിന്റെ അച്ഛൻ: മണിയപ്പൻ, അമ്മ: സരസമ്മ. ഹണിയുടെ അച്ഛൻ സേവ്യർ, അമ്മ: മേരി. സഹോദരി സ്റ്റാനിയ സേവ്യർ.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല