അവധിയായതോടെ ജ്യൂസ് കടയില്‍ ജോലിക്ക് കയറി; മലപ്പുറത്ത് 15 കാരൻ ഷോക്കേറ്റ് മരിച്ചു

 

file image

Local

അവധിയായതോടെ ജ്യൂസ് കടയില്‍ ജോലിക്ക് കയറി; മലപ്പുറത്ത് 15 കാരൻ ഷോക്കേറ്റ് മരിച്ചു

ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്

Namitha Mohanan

മലപ്പുറം: ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. അരീക്കോട് സ്വദേശി പി.കെ. മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്. സ്‌കൂള്‍ അവധി ദിനമായതിനാല്‍ കാവനൂര്‍ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയില്‍ സഹായിയായി എത്തിയതായിരുന്നു ഷാമില്‍. ഇവിടെ വച്ചാണ് ഷോക്കേറ്റത്.

ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തവരാപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച ഖബറടക്കും.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി