ബിനു തോമസ്
പാലക്കാട്: ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിനു തോമസിനെ (52) സഹപ്രവർത്തകരാണ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവ സ്ഥലത്തു നിന്ന് ആത്മഹത‍്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണകാരണം വ‍്യക്തമല്ല. 6 മാസങ്ങൾക്ക് മുമ്പാണ് ബിനു തോമസ് ചെർപ്പുളശ്ശേരിയിലെത്തിയത്.