അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പുക്കോണത്തെ അങ്കണവാടി ടീച്ചർ പുഷ്പലതയാണ് കുഞ്ഞിനെ മർദിച്ചത്. ബുധനാഴ്ച രാത്രി കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞു. അമ്മ കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതാണെന്ന് കുഞ്ഞ് പറഞ്ഞത്.
കുഞ്ഞിന്‍റെ മുഖത്ത് കൈ വിരൽ പാടുകളുണ്ട്. തുടർന്ന് ചികിത്സയ്ക്കായി തൈക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ തന്നെയാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ അറിയിച്ചത്.
അധ്യാപികയോടു വിശദീകരണം തേടിയെങ്കിലും, താൻ അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. തുടർന്ന് അധ്യാപികയെ സസ്പെൻഡ് ചെയ്തു. മർദനത്തിൽ കുഞ്ഞിന്‍റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയായണ്.