വെറ്റിലപ്പാറയ്ക്കടുത്ത് ചാലക്കുടിപ്പുഴയിൽ മുങ്ങിപ്പോയ സുധീറിനു വേണ്ടി നടത്തിയ തെരച്ചിൽ.

 
Local

അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരി പുഴയിൽ മുങ്ങിമരിച്ചു

വെറ്റിലപ്പാറ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

Local Desk

ചാലക്കുടി: അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരി ചാലക്കുടിപ്പുഴയില്‍ മുങ്ങി മരിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സുധീര്‍ (55) ആണ് മരണപ്പെട്ടത്. വെറ്റിലപ്പാറ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ഞായറാഴ്ച വൈകിട്ട് 5 മണിയോടെ സുഹൃത്തുമായി ചേര്‍ന്ന് പുഴയില്‍ നീന്തുമ്പോള്‍ മുങ്ങി പോവുകയായിരുന്നു സുധീർ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരനായ രാജേന്ദ്രന്‍ വെറ്റിലപ്പാറ, ജെസ്റ്റിന്‍ ഡേവിസ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനത്തിനു പുഴയിലിറങ്ങിയെങ്കിലും, ആഴമുള്ള ഭാഗമായതിനാനും പ്രളയത്തില്‍ പുഴയുടെ അടിയില്‍ അടിഞ്ഞ വലിയ മരങ്ങള്‍ ഉള്ളതു കൊണ്ടും ആളെ കണ്ടെത്തുവാന്‍ സാധിച്ചില്ല.

ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. ഏകദേശം 25 അടിയോളം താഴ്ചയുള്ള വലിയ കയത്തില്‍ അകപ്പെടുകയായിരുന്നു. .

ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.ഒ. വർഗീസ്, എ.വി. രെജു, സി. ജയകൃഷ്ണന്‍. പി.എസ്. മിഥുന്‍, യു. അനൂപ്, സിവില്‍ ഡിഫന്‍സ് അംഗം ഡേവിസ് മേച്ചേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ