ആറ്റിങ്ങലിൽ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

 

file image

Local

ആറ്റിങ്ങലിൽ 87കാരി ഷോക്കേറ്റു മരിച്ച നിലയിൽ

ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

Megha Ramesh Chandran

തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന് മുന്നിൽ 87 വയസുകാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി (87) ആണ് മരിച്ചത്. ഇലക്‌ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ലീലാമണിക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് വിവരം.

ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം ലീലാമണി സമീപത്തെ ഇലക്‌ട്രീഷ്യന്‍റെ വീട്ടിൽ എത്തി, വീട്ടിൽ വൈദ്യുതിയില്ലാത്തതിന്‍റെ വിവരം അറിയിച്ചിരുന്നു.

ഞായറാഴ്ച രാവിലെ ഇലക്‌ട്രീഷ്യൻ വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ ലീലാമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി ലൈൻ കൈയിൽ കുരുങ്ങിയ അവസ്ഥയിലായിരുന്നു. മകളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്.

രോഹിത്ത് - കോലി സഖ‍്യത്തിന് നിരാശ; ഓസീസിന് 137 റൺസ് വിജയലക്ഷ‍്യം

"ദീപം തെളിയിച്ച് പണം കളയുന്നതെന്തിന്? ക്രിസ്മസിൽ നിന്ന് പഠിക്കണം"; ദീപാവലി ആഘോഷത്തെ വിമർശിച്ച് അഖിലേഷ് യാദവ്

രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിലെ തീപിടിത്തം; അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു; കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കും

കൊച്ചിയിൽ സ്വതന്ത്ര ചിന്തകരുടെ പരിപാടിക്കിടെ തോക്കുമായെത്തിയയാൾ അറസ്റ്റിൽ