കോട്ടപ്പടിയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരുക്ക്  
Local

കോട്ടപ്പടിയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരുക്ക്

റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്പൻ പിന്നിൽ നിന്നാണ് ആക്രമിച്ചത്.

കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പത്തനാപുത്തൻപുര (പാറയ്ക്കൽ) അവറാച്ചന് (75) ആണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. വടക്കുംഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്പൻ പിന്നിൽ നിന്നാണ് ആക്രമിച്ചത്.

നിലവിളി കേട്ട് ഓടി എത്തിയ കുര്യാക്കോസ് ആണ് പരിസരവാസികളെ കൂട്ടി കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

കോട്ടപ്പടിയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരുക്ക്

പിന്നീട് കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലിന് പിന്നിലും തുടയിലും പരുക്കേറ്റിട്ടുണ്ട്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ