കോട്ടയം എഎസ്ജി വാസൻ ഐ ഹോസ്പിറ്റലിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ ഒപി ചികിത്സ 
Local

കോട്ടയം എഎസ്ജി വാസൻ ഐ ഹോസ്പിറ്റലിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ ഒപി ചികിത്സ

ഫെബ്രുവരി 8 മുതൽ മാർച്ച് 8 വരെയാണ് സൗജന്യ ഒപി ചികിത്സ

നീതു ചന്ദ്രൻ

കോട്ടയം: തിമിര (കാറ്ററാക്ട്) ശസ്ത്രക്രിയ വിഭാഗം വിപുലീകരിച്ച് കോട്ടയം എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ. തിമിര ശസ്ത്രക്രിയ വിദഗ്ധരുടെ മുഴുവൻ സമയ സേവനവും ലഭ്യമായതിനാൽ രോഗികൾക്ക് ഏതു തരം തിമിര ശസ്ത്രക്രിയകൾക്കുo ഇവിടെ വിദഗ്ധ പരിചരണം ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫെബ്രുവരി 8 മുതൽ മാർച്ച് 8 വരെ മുതിർന്ന പൗരന്മാർക്ക് വരെ സൗജന്യ ഒപി ചികിത്സയും ഉണ്ടായിരിക്കുന്നതാണ്.

വാസനിൽ വിദഗ്ധ ഡോക്ടർമാർ തിമിരത്തിനായുള്ള ഏറ്റവും മികച്ച ലെൻസുകളും ചികിത്സാമാർഗങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. മെഡിസിപ്പ് ഉൾപ്പെടെ എല്ലാ ഇൻഷുറൻസുകളും ഹോസ്പിറ്റൽ സ്വീകരിക്കുന്നുണ്ട് കൂടാതെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്.

കാറ്ററാക്ട് സർജനായ ഡോ. വൈശാഖ് തോമസ് ആണ് ടീമിനെ നയിക്കുന്നത്. ജനറൽ ഒഫ്താൽമോളജിസ്റ്റ് ഡോ. മിന്‍റു മരിയ ജോസ്, ഗ്ലോക്കോമ & മെഡിക്കൽ റെറ്റിന സീനിയർ കൺസൾട്ടന്‍റ് ഡോ. ആഷാ ജെയിംസ്, കൺസൾട്ടന്‍റ് ഒഫ്താൽമോളജിസ്റ്റ് ഡോ. മിനി നായർ എന്നിവരും സംഘത്തിലുണ്ട്.

രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഞങ്ങളുടെ വിദഗ്ദ്ധരുടെ ടീം ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് എ. എസ്. ജി. ഐ ഹോസ്പിറ്റലിന്റെ ബിസിനസ് ഡെവലപ്‌മെന്‍റ്, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് ഡയറക്ടറായ ഡോ. പി.കെ. പങ്കജ്, പറഞ്ഞു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും