കുട്ടമ്പുഴയിൽ നീരാടി കാട്ടാനക്കൂട്ടം; കണ്ട് രസിച്ച് നാട്ടുകാർ

 
Local

കുട്ടമ്പുഴയിൽ നീരാടി കാട്ടാനക്കൂട്ടം; കണ്ട് രസിച്ച് നാട്ടുകാർ

ആനക്കൂട്ടം പുഴയിലിറങ്ങിയത് അറിഞ്ഞ് കുട്ടമ്പുഴ ടൗണിൽ നിന്നടക്കം നിരവധി ആളുകൾ കാഴ്ചക്കാരായെത്തി

Local Desk

കോതമംഗലം: കോതമംഗലം കുട്ടമ്പുഴയിൽ ആസ്വദിച്ച് നീരാടി കാട്ടാനക്കൂട്ടം. ഇരുപതിലേറെ കാട്ടാനകളടങ്ങുന്ന വലിയ കൂട്ടമാണ് സത്രപ്പടിഭാഗത്തെ പുഴയിലിറങ്ങിയത്. തുണ്ടം വനത്തിൽ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. വെയിൽ കനക്കുമ്പോൾ ഇവിടെ ആനക്കൂട്ടം നീരാട്ടിനെത്താറുണ്ട്. ആനക്കൂട്ടം പുഴയിലിറങ്ങിയത് അറിഞ്ഞ് കുട്ടമ്പുഴ ടൗണിൽ നിന്നടക്കം നിരവധി ആളുകൾ കാഴ്ചക്കാരായെത്തി.

അതുവഴി കടന്ന് പോയ വാഹന യാത്രക്കാരും വഴിയരികിൽ ഏറെനേരം വിസ്‌മയ കാഴ്‌ച ആസ്വദിച്ചു. കുട്ടിയാനകൾ മുതൽ വലിയ കൊമ്പൻമാർവരെ ഉൾപ്പെട്ട ആനക്കൂട്ടം പുഴയിൽ കുളിക്കുകയും വെള്ളത്തിൽ കളിക്കുകയും ചെയ്യുന്നത് മനോഹരമായ കാഴ്ചയായിരുന്നു. ആനകൾ സന്ധ്യ മയങ്ങിയ ശേഷമാണ് മടങ്ങിയത്.

ആനകൾ ഇവിടെ എത്താറുണ്ടെങ്കിലും ഇത്തരത്തിൽ വലിയ ആനക്കൂട്ടം ഒരുമിച്ച് പുഴയിൽ നീരാട്ടിന് ഇറങ്ങുന്ന കാഴ്‌ച അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു.

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു

ജയിൽ വാർഡന്‍റെ മൂക്കിന് ഇടിച്ച് തടവുകാർ; കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം

സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത എഞ്ചീനിയറിങ് വിദ‍്യാർഥി അറസ്റ്റിൽ

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്