ബോബി

 
Local

കോങ്ങാട് മലയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി

വൈദ്യുതി വേലി കണ്ടെത്തിയ സ്ഥലത്തിന്‍റെ ഉടമ ആലക്കൽ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്.

Megha Ramesh Chandran

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്. വെളളിയാഴ്ചയാണ് ഷിജുവിന്‍റെ ഭാര്യ ബോബിയെ (40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കൈയിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

വൈദ്യുതി വേലി കണ്ടെത്തിയ സ്ഥലത്തിന്‍റെ ഉടമ ആലക്കൽ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച പശുവിനെ കാണാതായതോടെ ബോബി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു.

എന്നാൽ രാത്രിയായിട്ടും ബോബിയെ കാണാതയതോടെയാണ് വനംവകുപ്പും പൊലീസും ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും തിരച്ചലിൽ നടത്തിയത്. ഇതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ ബോബിയുടെ മൃതദേഹം കണ്ടെത്തിയത്.

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം വല്ലാർപാടത്ത്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം