.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോതമംഗലം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം.പൂയംകുട്ടി കപ്പേളപ്പടിക്ക് സമീപം താമസിക്കുന്ന കൂനത്താൻ ബെന്നി വർഗീസിനാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ സ്കൂട്ടർ ആന തകർത്തിട്ടുണ്ട്. ആന തുമ്പിക്കൈക്ക് പുറത്ത് തട്ടി. വീഴ്ചയിൽ കൈക്ക് ഒടിവുണ്ട്.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ റബ്ബർ ടാപ്പിംഗിന് വരുന്നതിനിടയിൽ കൂട്ടം കൂടി നിന്ന ആനകളിൽ ഒരെണ്ണം ആക്രമിക്കുകയായിരുന്നന്ന് ബെന്നി പറഞ്ഞു. "അഞ്ചെട്ട് ആനയുണ്ടായിരുന്നു, ആന വന്നപ്പൊ എങ്ങോട്ടാ മാറേണ്ടത് എന്ന് മനസിലായില്ല. തുമ്പിക്കൈ കൊണ്ട് എന്‍റെ പുറത്ത് തട്ടി ഞാൻ വീണു" ബെന്നി പറഞ്ഞു.