മറിയാമ്മ |അനുമോൾ
കോതമംഗലം: ഇടതുമുന്നണിയുടെ സാരഥികളായി ഓരേ ചിഹ്നത്തിൽ രണ്ടിടങ്ങളിൽ സഹോദരിമാരുടെ പോരാട്ടം. ഭരണങ്ങാനത്തും കോതമംഗലം നഗരസഭയിലുമാണ് സോദരിമാർ ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നത്.
മീനച്ചിൽ ഇടമറ്റം മരോട്ടിപ്പാറ ഏലിക്കുട്ടിയുടെയും മത്തായിയുടെയും മക്കളായ അനുമോൾ മാത്യുവും മറിയാമ്മ രാജുവുമാണ് മത്സര രംഗത്തുള്ളത്. അനുമോൾ മാത്യു ഭരണങ്ങാനം പഞ്ചായത്തിലെ 12-ാം വാർഡായ പാമ്പൂരാംപാറയിൽ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി കുട ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
മൂന്നുതവണ പഞ്ചായത്തംഗമായ അനുവിനിത് നാലാമത്ത അങ്കമാണ്. സഹോദരി മറിയാമ്മ രാജു കോതമംഗലം നഗരസഭയിലെ മൂന്നാം വാർഡിൽനിന്ന് ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയാണ്. മറിയാമ്മയ്ക്ക് ഇത് കന്നിയങ്കമാണ്. മറിയാമ്മ രാജുവിന്റെ ചിഹ്നവും കുട തന്നെയാണ്.