ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 
Local

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആനമുക്കത്ത് ഭാഗത്ത് നിന്നും അടൂരിലേക്ക് എത്തിയ ഓട്ടോയും കടമ്പനാട്ടേക്കു പോയ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കടമ്പനാട്: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൊല്ലം തേവലക്കര മൊട്ടക്കൽ കല്ലുംപുറത്ത് വീട്ടിൽ നന്ദു (29) ആണ് മരിച്ചത്. നെല്ലിമുകൾ ആനമുക്കിന് സമീപമായിരുന്നു അപകടം. ആനമുക്കത്ത് ഭാഗത്ത് നിന്നും അടൂരിലേക്ക് എത്തിയ ഓട്ടോയും കടമ്പനാട്ടേക്കു പോയ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

പാൽവിതരണ കമ്പനി തൊഴിലാളിയാണ് നന്ദു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു