സമിം ഖാൻ, അനികുൾ ഖാൻ 
Local

ഇതര സംസ്ഥാന യുവാക്കൾ കഞ്ചാവുമായി അറസ്റ്റിൽ

1.015 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്

കളമശേരി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന യുവാക്കളെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ അനികുള്‍ ഖാന്‍ (28), സമീം ഖാന്‍ (28) എന്നിവരാണു പിടിയിലായത്.

സീപോർട്ട് – എയർപോർട്ട് റോഡിലെ മെട്രൊ വെയ് ബ്രിഡ്ജിനടുത്ത് രണ്ട് യുവാക്കള്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന് കളമശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നു 1.015 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഉപയോഗത്തിനും വില്‍പ്പനയ്ക്കുമാണ് ഇതു കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.

കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിനോജ് എ, എഎസ്ഐ സെബാസ്റ്റ്യന്‍, എസ് സി പി ഒ ശ്രീജിത്ത്, സിപിഒ ഷിബു, ഡ്രൈവർ സിപിഒ ശരത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

''ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോൾ കഴിക്കുന്നു, വ്യാജനാണോ എന്നറിയില്ല'', നിയമസ‍ഭയിൽ ജനീഷ് കുമാർ

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

ലാഭം വാഗ്ദാനം ചെയ്ത് ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 25 കോടി; പ്രതി അറസ്റ്റിൽ

അതൃപ്തി പരസ്യമാക്കി പന്തളം രാജകുടുംബം; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല