Local

ശാസ്ത്രീയ വാർദ്ധക്യ പരിചരണം കാലഘട്ടത്തിന്‍റെ ആവശ്യം: എംജി വി സി

കേരളീയ പൊതു സമൂഹം വാർദ്ധക്യത്തിന് തയ്യാറെടുത്തിട്ടില്ലെന്നാണ് സമീപ കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്

MV Desk

കൊച്ചി: ശാസ്ത്രീയമായ വാർദ്ധക്യ കാല പരിചരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ.

എം ജി യൂണിവേഴ്സിറ്റിയും കോതമംഗലം പീസ് വാലി ഫൌണ്ടേഷനും സംയുക്തമായി നടത്തിയ ഡിപ്ലോമ ഇൻ ജെരിയാട്രിക് റിഹാബിലിറ്റേഷൻ ആൻഡ് വെൽനെസ് ഡിപ്ലോമ ആദ്യ ബാച്ചിന്‍റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ പൊതു സമൂഹം വാർദ്ധക്യത്തിന് തയ്യാറെടുത്തിട്ടില്ലെന്നാണ് സമീപ കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

അന്തർ സർവകലാശാല ഭിന്നശേഷി പഠനകേന്ദ്രം ഡയറക്ടർ ഡോ പി ടി ബാബുരാജ് അധ്യക്ഷത വഹിച്ചു. പീസ് വാലി വൈസ് ചെയർമാൻ രാജീവ്‌ പള്ളുരുത്തി, മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15 പേർക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകിയത്.

തിയറി ക്ലാസുകൾ യൂണിവേഴ്സിറ്റിയിലും പ്രായോഗിക പരിശീലനം പീസ് വാലി ഫൌണ്ടേഷൻ ആസ്ഥാനത്തുമായാണ് കോഴ്സ് നടന്നത്.

ചിത്രം

എം ജി യൂണിവേഴ്സിറ്റിയും കോതമംഗലം പീസ് വാലി ഫൌണ്ടേഷനും സംയുക്തമായി നടത്തിയ ഡിപ്ലോമ ഇൻ ജെരിയാട്രിക് റിഹാബിലിറ്റേഷൻ ആൻഡ് വെൽനെസ് ഡിപ്ലോമ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ ഉത്ഘാടനം ചെയ്യുന്നു

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയത് തന്നെയെന്ന് വനംവകുപ്പിന്‍റെ കുറ്റപത്രം

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം