സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

തെളിവുകളില്ലാതെ പാർട്ടിക്കെതിരേ കടന്നാക്രമണം നടത്തുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു
m.v. govindan response in crime branch investigation against pinarayi vijayan

എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

അന്വേഷണം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നു പറഞ്ഞ അദ്ദേഹം തെളിവിന്‍റെ ഒരു കണിക പോലുമില്ലെന്നും പിന്നെന്തിന് ഒളിച്ചോടണമെന്നും ചോദിച്ചു. എൽഡിഎഫ് യോഗം ഉടനെ വിളിക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി. തെളിവുകളില്ലാതെ പാർട്ടിക്കെതിരേ കടന്നാക്രമണം നടത്തുന്നുവെന്നും ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എംഎൽഎ മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചത്. ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ‍്യമന്ത്രി വി.ഡി. സതീശനും ചേർന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.

വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി ഡിജിപിക്ക് കൈമാറിയ കത്തിൽ വ‍്യക്തമാക്കിയിരുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറിയിരുന്നു.

logo
Metro Vaartha
www.metrovaartha.com