പ്രതീകാത്മക ചിത്രം 
Local

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്

Namitha Mohanan

മലപ്പുറം: കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ളല പെൺകുഞ്ഞ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫി-റമീഷ ദമ്പതികളുടെ മകൾ റിഷ ഫാത്തിമയാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഉടൻ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു.

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസ് ; കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

ബൈക്ക് അപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; നിരക്കറിയാം!