രമേഷ് 
Local

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

മരിച്ചത്. പുലർച്ചെ4 മണിയോടെയാണ് അപകടം

പാലക്കാട്: പാലക്കാട് അയിലൂരിൽ ഉറങ്ങിക്കിടന്ന ആൾ ടിപ്പർ ലോറി കയറി മരിച്ചു. അയലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (45) ആണ് മരിച്ചത്. പുലർച്ചെ4 മണിയോടെയാണ് അപകടം.

വീട് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുത്തപ്പോൾ തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേഷിന്‍റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവരുകയായിരുന്നു.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്