കുതിരാൻ തുരങ്കം 
Local

കുതിരാൻ തുരങ്കത്തിൽ ഗതാഗത നിയന്ത്രണം

ഇടതു തുരങ്കത്തിൽ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്കുള്ള വലത് തുരങ്കത്തിലൂടെ ഇരുവശത്തേക്കുമായി കടത്തി വിടുകയാണ്

MV Desk

തൃശൂർ: ദേശീയപാത കുതിരാനിലെ ഇരട്ട തുരങ്കങ്ങളിലെ ഇടതു തുരങ്കം അടച്ചു. പാലക്കാട്ടുനിന്ന്‌ തൃശൂർ ഭാഗത്തേക്ക് വരുന്ന തുരങ്കമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. ഇതേത്തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത് ഗാൻട്രി കോൺക്രീറ്റിങ്‌ നടത്തുന്ന പ്രവൃത്തികളാണ് പ്രധാനമായും നടക്കുക. ഇതിനുള്ള ഗാൻട്രിയും സജ്ജമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റിങ്‌ ജോലികൾ തുടങ്ങി നാല് മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. കോൺക്രീറ്റിങ്ങിനു മുന്നോടിയായി തുരങ്കത്തിനുള്ളിലെ ലൈറ്റുകൾ, എക്സോസ് ഫാനുകൾ, ക്യാമറകൾ എന്നിവയെല്ലാം അഴിച്ചു മാറ്റും.

ഇടതു തുരങ്കത്തിൽ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്കുള്ള വലത് തുരങ്കത്തിലൂടെ ഇരുവശത്തേക്കുമായി കടത്തി വിടുകയാണ്.

തൃശൂർ ഭാഗത്തേക്ക് വരുമ്പോൾ ഒരു കിലോമീറ്റർ മുന്നിൽ വച്ച് മമ്മദ്പടി ഭാഗത്ത് ഒറ്റവരിയായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുള്ളതിനാൽ കഴിഞ്ഞ ദിവസം റോഡിന്‍റെ വീതി കൂട്ടിയിരുന്നു.

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയത് തന്നെയെന്ന് വനംവകുപ്പിന്‍റെ കുറ്റപത്രം

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം