അറസ്റ്റിലായ പ്രതികൾ 
Local

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ വീട്ടിൽ കയറി ആക്രമണം; രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ 18 ന് പുലർച്ചയാണ് സംഭവം. കൊമ്പനാട് നിവാസിയുടെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്.

കൊച്ചി: വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കൊമ്പനാട് ക്രാരിയേലി പടിക്കക്കുടി വീട്ടിൽ ബിനോയ് എബ്രഹാം (കപ്പട ബിനോയി 30), തോമ്പ്രാക്കുടി വീട്ടിൽ അബ്രഹാം പീറ്റർ (ജിന്റോ 40) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ന് പുലർച്ചയാണ് സംഭവം. കൊമ്പനാട് നിവാസിയുടെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്. മധ്യവയസ്കയായ വീട്ടമ്മയെയും ഭർത്താവിനെയും മർദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു.

ഇവരുടെ മകനെ വീടിനു പുറത്തേക്ക് ബലമായി വലിച്ചിറക്കി കൊണ്ടുപോകുന്നത് തടയുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ബിനോയ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കുറുപ്പംപടി എസ്. എച്ച്. ഓ. വി. എം. കേഴ്‌സൺ, എസ്. ഐ. മാരായ എൽദോ പോൾ, സി.എ ഇബ്രാഹിം കുട്ടി, എ. എസ്. ഐ. എ.കെ സജിത, എസ്. സി. പി. ഒ. മാരായ എം. ബി. സുബൈർ, അനീഷ് കുര്യാക്കോസ് സി. പി. ഒ. മാരായ ടി.എം ഷെഫീക്ക്, എ. ആർ. അജേഷ്, കെ.എസ് അനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ