കോതമംഗലത്തെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം സമ്മാനിച്ച് ട്രാഫിക് പോലീസ്  
Local

കോതമംഗലത്തെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം സമ്മാനിച്ച് ട്രാഫിക് പോലീസ്

ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു വിതരണോദ്ഘാടനം നിർവ്വഹിച്ചു

കോതമംഗലം : ട്രാഫിക്ക് ബോധവൽക്കരണത്തിന്‍റെ ഭാഗമായി കോതമംഗലം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം സമ്മാനിച്ച് കോതമംഗലം ട്രാഫിക്ക് പോലീസ്. ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം സി ഐ പി ടി ബിജോയ് മുഖ്യപ്രഭാഷണവും, റിലയൻസ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് എംഡി ജോസ് കുട്ടി സേവ്യർ ആമുഖ പ്രഭാഷണവും നടത്തി.

കോതമംഗലം മർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, കോതമംഗലം ട്രാഫിക്ക് സ്‌റ്റേഷൻ എസ് എച്ച് ഒ സി പി ബഷീർ, എം ബി എം എം ഹോസ്പിറ്റൽ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, എസ് ഐ ഷാഹുൽ ഹമീദ്, സിവിൽ പോലീസ് ഓഫീസർ പി എ ഷിയാസ് ജെയിംസ് ജോസഫ്, ഷാജൻ പീച്ചാട്ട്, തുടങ്ങിയവർ സംസാരിച്ചു. റിലയൻസ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡിന്‍റെ സഹകരണത്തോടെയാണ് യൂണിഫോം വിതരണം ചെയ്തത്.

നല്ലൊരു ഗതാഗത സംസ്ക്കാരം വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് പട്ടണത്തിലെ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും യൂണിഫോം വിതരണം ചെയ്തത്.

ആഗോള അയ്യപ്പ സംഗമം നടത്താം; അനുമതി നൽകി സുപ്രീം കോടതി

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ‌ മരിച്ചു

രാജസ്ഥാനിൽ വന്ധ്യതയുടെ പേരിൽ യുവതിയെ കൊന്ന് കത്തിച്ച ഭർത്താവും കുടുംബവും അറസ്റ്റിൽ

''ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോൾ കഴിക്കുന്നു, വ്യാജനാണോ എന്നറിയില്ല'', നിയമസ‍ഭയിൽ ജനീഷ് കുമാർ

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു