ശ്രീജ, വിഷ്ണു 
Local

മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ

എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ രാവിലെ അരശുംമൂട് ജംക്‌ഷനിൽ നിന്ന് സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം ശ്രീജ കാമുകനൊപ്പം പോകുകയായിരുന്നു

VK SANJU

തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിലായി. ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28), കോട്ടൂർ ആതിരാഭവനിൽ വിഷ്ണു (34) എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 14ന് എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ രാവിലെ അരശുംമൂട് ജംക്‌ഷനിൽ നിന്ന് സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം ശ്രീജ കാമുകനൊപ്പം പോകുകയായിരുന്നു. ഇരുവരും കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോയത്. വൈകിട്ട് സ്കൂൾ വിട്ട് സ്കൂൾബസിൽ വന്ന കുട്ടികളെ വിളിക്കാൻ പതിവുപോലെ ശ്രീജ വന്നില്ല.

അമ്മയെ കാണാതെ കുട്ടികൾ കരയാൻ തുടങ്ങിയതോടെ സ്കൂളിലെ ജീവനക്കാരി കുട്ടികളെ വീട്ടിൽ എത്തിക്കുകയായിരുന്നു. ജുവൈനിൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.

1.7 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ഫോൺ നമ്പറും അഡ്രസും ഉൾപ്പടെ ചോർന്നു, ആശങ്ക

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ, സംഭവം കാക്കനാട്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ഗവർണർ; ആർ. ശ്രീലേഖ പങ്കെടുത്തില്ല

ഡ്രൈവർരഹിത ടാക്സി: ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​റിന് ​ ദുബായിൽ തുടക്കം

"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു"; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ