ഷാലു

 
Local

യുവതിയിൽ നിന്ന് തട്ടിയെടുത്തത് 60 പവൻ സ്വർണവും 12 ലക്ഷം രൂപയും; യുവാവ് അറസ്റ്റിൽ

ഈ പണം ബെറ്റിംഗ് ആപ്പുകളിൽ നിക്ഷേപിക്കുകയായിരുന്നു

Local Desk

കോതമംഗലം: സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു (35) വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട് ജപ്തിയായെന്നും അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും മറ്റും കളവു പറഞ്ഞ് പലതവണകളായി അറുപതു പവന്‍റെ സ്വർണാഭരണങ്ങളും, പന്ത്രണ്ടു ലക്ഷത്തോളം രൂപയുമാണ് തട്ടിയെടുത്തത്.

തിരിച്ചു തരാമെന്നു വിശ്വസിപ്പിച്ചാണ് പണവും സ്വർണവും വാങ്ങിയത്. സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു.

ഈ പണം ബെറ്റിംഗ് ആപ്പുകളിൽ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കാലടി എസ് എച്ച് ഒ ആർത്ഥി, ഇൻസ്പെക്ടർ ജയപ്രദീപ്. എസ് ഐ മാരായ നജീബ് ,അജ്മൽ ' എ എസ് ഐ ജിൻസൺ സി പി ഒ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!