പിറന്നാൾ ആഘോഷത്തിനിടെ 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 പേർ അറസ്റ്റിൽ 
Mumbai

പിറന്നാൾ ആഘോഷത്തിനിടെ 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 പേർ അറസ്റ്റിൽ

കോളെജിൽ ഒരുമിച്ചു പഠിക്കുന്ന വിദ്യാർഥിനിയെയും കസ്റ്റഡിയിൽ

താനെ: പിറന്നാൾ ആഘോഷത്തിനിടെ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഈസ്റ്റ് പൊലീസ് 2 പേരെ അറസ്റ്റ് ചെയ്തു. മദ്യത്തിൽ മയക്കു മരുന്ന് കലർത്തിയെന്നാരോപിച്ച് ഇരയുടെ കോളെജിൽ ഒരുമിച്ചു പഠിക്കുന്ന വിദ്യാർഥിനിയെയും കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.

സെപ്തംബർ 6 ന്, ഇരയെയും സുഹൃത്തിനെയും പ്രതികൾ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. രാത്രി മുഴുവൻ പാർട്ടി നീണ്ടു നിന്നെന്നും എല്ലാവരും തന്നെ മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. മദ്യപിച്ച ശേഷം ഇരയും ഇരയുടെ വനിതാ സുഹൃത്തും ഉറങ്ങുന്നതിനിടെ പ്രതികളായ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ ശേഷം പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ യുവതി പിന്നീട് പൊലീസിൽ പരാതിപെടുകയായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്