സ്ത്രീകള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ട് 34 വര്‍ഷം

 
file image
Mumbai

സ്ത്രീകള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ട് 34 വര്‍ഷം

1992 മേയ് അഞ്ചിനാണ് ഈ സേവനം തുടങ്ങിയത്

Mumbai Correspondent

മുംബൈ: സ്ത്രീകള്‍ക്കായുള്ള ലോകത്തിലെ ആദ്യ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ട് 34 വര്‍ഷം. ഇന്ത്യന്‍ റെയില്‍വേ സബര്‍ബന്‍ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. മുംബൈയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളില്‍ സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്രയാണ് ഈ ട്രെയിന്‍ നല്‍കുന്നത്.

യാത്രക്കാരികളുടെ അഭ്യര്‍ഥനപ്രകാരം 1992 മേയ് അഞ്ചിനാണ് ഈ സേവനം തുടങ്ങിയത്. ഇന്ന് മധ്യറെയില്‍വേയിലും പശ്ചിമറെയില്‍വേയിലും ഇത്തരം ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ആദ്യം ചര്‍ച്ച്ഗേറ്റിനും ബോറിവ്ലിക്കും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ 1993-ല്‍ വിരാര്‍ വരെ നീട്ടി. നേരത്തേ സാധാരണ ലോക്കല്‍ ട്രെയിനുകളില്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ ബുദ്ധിമുട്ടുന്ന ജോലിക്കാരായ സ്ത്രീകള്‍ക്ക് പ്രത്യേക ട്രെയിനുകള്‍ വലിയ സുരക്ഷിതത്വം നല്‍കി.

കാലക്രമേണ വനിതകള്‍ക്കുള്ള പ്രത്യേക സര്‍വീസുകളുടെ എണ്ണം വര്‍ധിച്ചു. കൂടാതെ സബര്‍ബന്‍ യാത്രക്കാര്‍ക്കിടയില്‍ അവയുടെ ജനപ്രീതിയും ഗണ്യമായികൂടി. കൂടുതല്‍ സ്ഥലവും ഏത് കോച്ചിലും കയറാനുള്ള സൗകര്യവും ഈ ട്രെയിനുകളിലുണ്ട്.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ