

സ്വർണം ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; ലക്ഷം പഴങ്കഥയാകും?
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ ഏറ്റവും താഴ്ചയിലേക്ക് ഇടിഞ്ഞ് സ്വർണവില. ഏപ്രിൽ ജൂൺ മാസത്തിൽ രാജ്യാന്തര സ്വർണവിലയിൽ 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നവത്. 2016 ഡിസംബറിനു ശേഷം ഇത്രയും വലിയ വീഴ്ച ഇതാദ്യമായാണ്. സംസ്ഥാനത്ത് പവന് 200 രൂപ കുറഞ്ഞ് 1,05840 രൂപയായി. ഗ്രാമിന് 25 രൂ ഇടിഞ്ഞ് 13,230 രൂപയുമായി. 5840 രൂപയുടെ ഇടിവു കൂടി രേഖപ്പെടുത്തിയാൽ സംസ്ഥാനത്തെ സ്വർണ വില ഒരു ലക്ഷത്തിൽ താഴെയാകും.
നിലവിൽ സാഹചര്യം അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പവൻ വില 90,000ത്തിലെത്തിയേക്കാമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 5280 രൂപയാണ് സ്വർണവിലയിൽ കുറവുണ്ടായിരിക്കുന്നത്. അതേ ട്രെൻഡ് തുടരുകയാണെങ്കിൽ സ്വർണവില ലക്ഷത്തിന് താഴെയെത്തും.
രാജ്യാന്തര വില 3500 ഡോളർ വരെ താഴാൻ ഉള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. 2026 ജനുവരി 29ന് റെക്കോഡ് വിലയായ 1,31,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. പിന്നീട് അഞ്ച് മാസം കൊണ്ട് 25,320 രൂപയോളം ഇടിഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 10,930 രൂപയാണ് വില.