മലയാളോത്സവം

 
Mumbai

മലയാളോത്സവം ഡിസംബര്‍ 14ന്

ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം ഡിസംബര്‍ 14ന് രാവിലെ 9 മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടത്തുമെന്ന് പ്രസിഡന്‍റ് സന്ദീപ് വര്‍മ്മ പറഞ്ഞു. മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്രതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തിലേറെ പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

10 വേദികളിലായി 600 ലേറെ സിംഗിള്‍ മത്സരങ്ങളും 150 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും. ഓരോ മത്സരവും പ്രായമനുസരിച്ച് ആറു ഗ്രൂപ്പുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

അതീവ ഹൃദ്യമായ ഈ മത്സരങ്ങള്‍ക്ക് രണ്ടായിരത്തോളം പേര്‍ ദൃക്‌സാക്ഷികളാകും എന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

രണ്ടാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം; ഒഡീശയിൽ കലാപം, 163 വീടുകൾ കത്തിച്ചു

വിസി നിയമന തർക്കം; മന്ത്രിമാർ ഗവർണറെ കണ്ടു, നിലപാട് കടുപ്പിച്ച് ഗവർണർ

നടിയെ ആക്രമിച്ച കേസ്; ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്, അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

"ചുണ്ടുകൾ മെഷീൻ ഗൺ പോലെ"; പ്രസ് സെക്രട്ടറിയെ പുകഴ്ത്തി ട്രംപ്