മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനം സംഗീത പരിപാടി

 
Mumbai

മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനം സംഗീത പരിപാടി ശ്രദ്ധേയമായി

വിശിഷ്ഠാതിഥിയായി അന്ധേരി എംഎല്‍എ

Mumbai Correspondent

മുംബൈ: ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനം സംഘടിപ്പിച്ച സംഗീത പരിപാടി ശ്രദ്ധ പിടിച്ച് പറ്റി.. സാന്താക്രൂസ് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയിലാണ് പരിപാടി നടന്നത്. ഉയിര്‍പ്പിന്റെ പ്രത്യാശയെ ആസ്പദമാക്കി ഒരുക്കിയ ഈ സംഗീത സന്ധ്യ വിശ്വാസികളില്‍ ആത്മീയ ഉണര്‍വ് സൃഷ്ടിച്ചു. ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.

മാര്‍ത്തോമ്മാ സഭയുടെ സീനിയര്‍ വികാരി ജനറലായി ചുമതലയേല്‍ക്കുന്ന റവ. തോമസ് കെ. ജേക്കബിന് മുംബൈ ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രപൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആശംസകള്‍ അറിയിച്ചു.വിശിഷ്ടാതിഥിയായ അന്ധേരി എംഎല്‍എ അമീത് സാഠം പങ്കെടുത്തു.

മുംബൈ ഭദ്രാസനത്തിലെ വിങ്‌സ് ബാന്‍ഡിന്‍റെയും വിവിധ ഇടവകകളിലെ കൊയറുകളുടെയും നേതൃത്വത്തില്‍ സമൃദ്ധമായ സംഗീത സന്ധ്യ അരങ്ങേറി. റവ. അലന്‍ ടി. സാമുവലിന്‍റെയും ഷിബു സി. ലൂക്കോസിന്‍റെയും നേതൃത്വത്തില്‍ യുവജനങ്ങള്‍ അവതരിപ്പിച്ച ''അനസ്‌തേസ്സിസ്'' ദൃശ്യാവിഷ്‌കാരം ക്രിസ്തുവിന്‍റെ പീഡാനുഭവവും ഉയിര്‍പ്പും സജീവമായി അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമായി.ഭദ്രാസന ട്രസ്റ്റി വി.പി. സൈമണ്‍, റവ. ജനില്‍ എബ്രഹാം, റവ. തോമസ് ജേക്കബ് (സി.എസ്.ഐ), നവജീവന്‍ സെന്‍റര്‍ ട്രസ്റ്റി ഡോ. ജോണ്‍ മാത്യു, കൗണ്‍സില്‍ മെമ്പര്‍ സജി കെ. തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത