67 people suffer from sunstroke in Maharashtra

 
Mumbai

മഹാരാഷ്ട്രയില്‍ 67 പേര്‍ക്ക് സൂര്യാഘാതം

ഇന്നലെ മാത്രം 12 പേര്‍ ചികിത്സ തേടി

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയില്‍ ചൂട് കൂടിയതോടെ സൂര്യാഘാത കേസുകള്‍ കൂടുന്നു. ചൊവ്വാഴ്ചമാത്രം 12 പേര്‍ക്ക് സൂര്യാഘാതമേറ്റു. ഇതോടെ ഏപ്രിലില്‍ മാത്രം സംസ്ഥാനത്ത് സൂര്യാഘാതമേറ്റവരുടെ എണ്ണം 67 ആയി. നന്ദുര്‍ബാര്‍ ജില്ലയില്‍മാത്രം 15 പേര്‍ക്ക് സൂര്യാഘാതമേറ്റു.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നന്ദുര്‍ബാര്‍ കഴിഞ്ഞാല്‍ നാസിക് (7), ഗഡ്ചിരോളി (6) എന്നീ ജില്ലകളിലാണ് സൂര്യാഘാതമേറ്റവരുടെ എണ്ണം കൂടുതലുള്ളത്.

പര്‍ഭാനിയിലും രത്‌നഗിരിയിലും നാല് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിക്ക ജില്ലകളിലും ഒന്നോ രണ്ടോ പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. സംസ്ഥാനവ്യാപകമായി താപനില ഉയര്‍ന്ന് നില്‍ക്കുകയാണ്.

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; സി. വിജയ ഭാസ്കർ എംഎൽഎ സ്ഥാനം രാജിവെച്ചു

യൂട്യൂബർമാർക്കെതിരേ ഫാത്തിമ തെഹ്‌ലിയ എംഎൽഎ

പുരുഷന്മാർക്കില്ലാത്ത ഒരു ആനുകൂല്യവും നമ്മൾ സ്ത്രീകൾക്കും വേണ്ട; സൗജന്യ യാത്രയിൽ പ്രതികരണവുമായി പാർവതി

കോഴിക്കോട്ട് 9 വയസുകാരന് ഷിഗെല്ല; സഹോദരിക്കും രോഗലക്ഷണം