ട്രോംബേ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഗാനാര്‍ച്ചന നടത്തി

 
Mumbai

ട്രോംബേ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഗാനാര്‍ച്ചന നടത്തി

ജയചന്ദ്രനും ജാനകിയമ്മയും പാടിയ ജനപ്രിയ ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു

Mumbai Correspondent

മുംബൈ: അന്തരിച്ച പ്രിയ ഗായകര്‍ പി. ജയചന്ദ്രന്‍, എസ്. ജാനകി എന്നിവര്‍ക്കായി ട്രോംബേ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഗാനാര്‍ച്ചനയില്‍ ജയചന്ദ്രനും ജാനകിയമ്മയും പാടിയ ജനപ്രിയ ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.

ദേവിക, വിഷ്ണു, അദിതി, സുധീര്‍, വീണ, നിരഞ്ജന്‍ എന്നിവരാണ് ഈ ഗാനങ്ങള്‍ ആലപിച്ചത്. തുടര്‍ന്ന് വിമല്‍നാഥ്, ജ്യോത്സ്ന, പ്രദീപ്, ദിവ്യ, ഹരിമോഹന്‍, നീതു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ചലച്ചിത്ര ഗാനങ്ങളുടെ മെഡ്‌ലിയോടെ അനുസ്മരണ ഗാനാര്‍ച്ചന സമാപിച്ചു. രതീഷ് എന്നിവരാണ്.

ക്ലബ്ബ് പ്രസിഡന്റ് ജില്‍ജു രതീഷ്, ജോയിന്‍റ് സെക്രട്ടറി വിനോദ് ദിവാസന്‍ എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു