എസി ലോക്കല്‍ ട്രെയിനുകൾ

 
Mumbai

ഹാര്‍ബര്‍ ലൈനിലും ഇനി മുതല്‍ എസി ലോക്കല്‍

ജനുവരി 26 മുതല്‍ സര്‍വീസുകള്‍

Mumbai Correspondent

മുംബൈ: മധ്യറെയില്‍വേയുടെ ഹാര്‍ബര്‍ ലൈനില്‍ എസി ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26 മുതല്‍ പുനരാരംഭിക്കും. സിഎസ്എംടി പന്‍വേല്‍ റൂട്ടിലാണ് എസി ലോക്കലുകള്‍ സര്‍വീസ് നടത്തുക. മറ്റ് ലൈനുകളില്‍ നേരത്തെ തന്നെ എസി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

തിങ്കള്‍ മുതല്‍ ശനി വരെ ദിവസവും 14 സര്‍വീസുകള്‍ ഉണ്ടായിരിക്കും. 2021-ല്‍ ഹാര്‍ബര്‍ ലൈനില്‍ ആരംഭിച്ച എസി ലോക്കല്‍ സര്‍വീസുകള്‍, യാത്രക്കാരുടെ കുറവ് കാരണം പിന്നീട് പിന്‍വലിച്ചിരുന്നു.

പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം, പന്‍വേലില്‍ നിന്ന് സിഎസ്എംടിയിലേക്കുള്ള അവസാന എസി ലോക്കല്‍ വൈകുന്നേരം 6.37-ന്, സിഎസ്എംടിയില്‍ നിന്ന് പന്‍വേലിലേക്കുള്ള അവസാന സര്‍വീസ് രാത്രി 8-ന് പുറപ്പെടും.

ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമെന്ന് വി.ഡി. സതീശൻ

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമോ? പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

രോഹിത് ശർമയെ ക‍്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നിൽ ഗംഭീർ; ആരോപണവുമായി മുൻ ഇന്ത‍്യൻ താരം

മലപ്പുറത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ

കണ്ണൂരിൽ അധ്യാപികയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി