100 ശതമാനം വിജയവുമായി ഡോംബിവിലി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍

 
Mumbai

ഇരുപതാം വര്‍ഷവും 100 ശതമാനം വിജയവുമായി ഡോംബിവിലി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍

157 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്

Mumbai Correspondent

മുംബൈ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍, ഇരുപതാംവര്‍ഷവും 100 ശതമാനം വിജയം നേടി ഡോംബിവിലി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍. 157 വിദ്യാര്‍ഥികളില്‍ 35 പേര്‍ 90 ശതമാനത്തിന് മുകളിലുള്ള മാര്‍ക്ക് നേടി.ജയ് തുഷാര്‍ ഭാരാംബെ 97.2 ശതമാനവുമായി ഒന്നാം സ്ഥാനവും, ദക്ഷ് ഗണേഷ് പാട്ടില്‍ 97 ശതമാനവുമായി രണ്ടാം സ്ഥാനവും നേടി. പ്രണീല്‍ ഉമേഷ് മത്രെ, ആന്‍ജലിന്‍ റിച്ചാര്‍ഡ് എന്നിവര്‍ 96 ശതമാനവുമായി മൂന്നാം സ്ഥാനവും നേടി.

ഇംഗ്ലീഷിലും മറാത്തിയിലും മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ ഉണ്ട്. ഹിന്ദി, സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 99 മാര്‍ക്കും ഗണിതത്തില്‍ 95 മാര്‍ക്കും വരെ വിദ്യാര്‍ഥികള്‍ നേടി.സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയത് സ്‌കൂളിന്‍റെ അക്കാദമിക് ശക്തി തെളിയിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ പരിശ്രമവും അധ്യാപകരുടെ സമര്‍പ്പണവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.ട്രിനിറ്റി എജുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി ലീല ഉമ്മനും സ്ഥാപക പ്രിന്‍സിപ്പലും ഡയറക്ടറും ഉമ്മന്‍ ഡേവിഡും ആണ്. വിദ്യാഭ്യാസ മേഖലയില്‍ 25 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ബിജോയ് ഉമ്മനാണ് പ്രിന്‍സിപ്പല്‍.

ക്ഷേത്രങ്ങൾ ഹരിതാഭമാക്കാൻ ദേവാരണ്യം

ടിക്ക് ടോക്ക് തർക്കം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

''അവരെ വാഴാൻ അനുവദിച്ചാൽ പിന്നെ കേരളമുണ്ടാകില്ല'', പ്രതിജ്ഞയ്ക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി | Video

നെല്ല് സംഭരണം: തുക വിതരണം സുഗമമാക്കാൻ നിർദേശം

കാട് പിടിച്ച പറമ്പുകൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണം