Mumbai

എഐകെഎംസിസി മഹാരാഷ്ട്ര കമ്മിറ്റി റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

MV Desk

മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി റംസാൻ കിറ്റ് വിതരണം ചെയ്‌തു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരത്തോളം റിലീഫ് കിറ്റുകളാണ് വിതരണം ചെയ്‌തത്‌.

നവി മുംബയിലെ ഓവേ ഗാവ് പള്ളി ട്രാസ്‌ട്ടിക്കും, ഖാർഗ്ഗറിലും എഐ കെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ സാഹിബിന്‍റെയും എഐകെഎംസിസി നവിമുംബൈ ട്രഷർ ബക്കർ സാഹിബിന്‍റെയും നേതൃത്വത്തിലും, മുംബൈ ഡോൺഗ്രിയിൽ എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസീസ് മാണിയൂർ സാഹിബിന്‍റെ നേതൃത്വത്തിലും, മുംബൈ ഫൗണ്ടൻ ഏരിയയിൽ അസീസ് മാണിയൂർ, എഐകെഎംസിസി വൈസ് പ്രസിഡന്റ് മാഷുദ് മാണിക്കോത്ത് ഏരിയ സെക്രട്ടറി ഷംനാസ് പോക്കറിന്‍റെ നേതൃത്വത്തിലും റംസാൻ കിറ്റ് വിതരണം നടത്തി.

സബർബൻ ഏരിയയിൽ എഐകെഎംസിസി ഓർഗനൈസിങ് സെക്രട്ടറി വി കെ സൈനുദ്ധീൻ സാഹിബിന്‍റെ നേതൃത്വത്തിലും സാക്കിനാക്കയിൽ വി കെ റഫീഖ്‌യുടെ നേതൃത്വത്തിലും കിറ്റ് വിതരണം നടന്നു.

ധാരാവിയിൽ റഷീദ് (അപ്ന ഹോട്ടൽ) സാഹിബിന്‍റെ നേതൃത്വത്തിലും, ബീവണ്ടിയിലെ കേരള മസ്ജിത്തിൽ വെച്ച് സലാം, കോയ ഹാജിക്കയുടെ നേതൃത്വത്തിലുമാണ് കിറ്റ് വിതരണം നടന്നത്.

വാടാലയിൽ ഷൗക്കത്ത് സാഹിബ്, ഇല്യാസ് സാഹിബ് എന്നിവരുടെ നേതൃത്വത്തിലും, ചെമ്പൂർ, ഘാട്ട്കോപ്പർ ഏരിയ കമ്മിറ്റിയുടെ കിറ്റ് വിതരണം ചെമ്പുറിൽ എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് വൈസ് പ്രസിഡന്‍റുമാരായ സിദ്ധീഖ് പി വി, ഹംസ ഘാട്ട്കോപ്പർ എന്നിവരുടെ നേതൃത്വത്തിലും ചിത്ത ക്യാമ്പിൽ ഇസ്മായിൽ ഹാജി ഹിന്ദുസ്ഥാൻ ഹോട്ടൽ എന്നിവരുടെ നേതൃത്വത്തിലും കിറ്റ് വിതരണം നടത്തി.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം