ലോകത്തെ മികച്ച സാൻവിച്ചുകളുടെ പട്ടികയില്‍ അശോകയിലെ വടാപാവും

 
Mumbai

ലോകത്തെ മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയില്‍ അശോകയിലെ വടാപാവും

19ാം സ്ഥാനമാണ് നേടിയിരിക്കുന്നത്

Mumbai Correspondent

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്‌വിച്ചുകളുടെ പട്ടികയില്‍ ആദ്യ 40-ല്‍ ഇടംനേടിയിരിക്കുകയാണ് മുംബൈ ദാദറിലെ പ്രശസ്തമായ 'അശോക് വടാപാവ്'. ആഗോള ട്രാവല്‍ ഗൈഡ് പോര്‍ട്ടലായ 'ടേസ്റ്റ് അറ്റ്ലസ് തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച 50 സാന്‍ഡ്വിച്ചുകളുടെ പട്ടികയിലാണ് മുംബൈക്കാരുടെ പ്രിയവിഭവം ഇടം പിടിച്ചിരിക്കുന്നത്.

പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്താണ് മുംബൈ വടാപാവ് ഇടംപിടിച്ചിരിക്കുന്നത്. 5-ല്‍ 4.4 റേറ്റിംഗ് സ്വന്തമാക്കിയാണ് വടാപാവ് ഈ രാജ്യാന്തര നേട്ടം കൈവരിച്ചത്.

മുംബൈയില്‍ വടാപാവ് വില്‍ക്കുന്ന നിരവധി കടകള്‍ ഉണ്ടെങ്കിലും ദാദറിലെ കീര്‍ത്തി കോളേജിന് സമീപമുള്ള 'അശോക് വടാപാവ്' (കൃതി വടാപാവ് എന്നും ഇതറിയപ്പെടുന്നു) ആണ് ഈ പട്ടികയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ്,സെയ്ഫ് അലി ഖാന്‍,സുശീല്‍ കുമാര്‍ ഷിന്‍ഡെ,തുടങ്ങിയ പ്രമുഖര്‍ പതിവായി സന്ദര്‍ശിക്കാറുള്ള ഈ കട, അതിന്‍റെ സമാനതകളില്ലാത്ത രുചികൂട്ടും ഗുണമേന്മയും കൊണ്ടാണ് ലോകശ്രദ്ധ ആകര്‍ഷിച്ചത്.

ഉരുളക്കിഴങ്ങ് ബോണ്ട (വട) മസാലകള്‍ ചേര്‍ത്ത ചട്‌നിക്കൊപ്പം ബണ്ണിനുള്ളില്‍ (പാവ്) വെച്ച് വിളമ്പുന്ന ഈ ലളിതമായ വിഭവം ബര്‍ഗറുകളോട് കിടപിടിക്കുന്നതാണെന്ന് ടേസ്റ്റ് അറ്റ്ലസ് വിലയിരുത്തുന്നു.

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ; 'നമോ ഗ്രീൻ റെയിൽ'‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു

10 ക്വിന്‍റൽ ഭാരമുള്ള പീരങ്കിയുമായി സ്ഥലം വിട്ടു; നർവാർ കോട്ടയിൽ വീണ്ടും മോഷണം

സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പിഎഫ് നൽകാൻ ആലോചന; ചട്ടക്കൂടിൽ മാറ്റം വരുത്താൻ ഇപിഎഫ്

പ്രതിക്ക് ജാമ‍്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ വൈകുന്നത് എന്തുകൊണ്ട്‍? നിതിൻ രാജിന്‍റെ മരണത്തിൽ ഹൈക്കോടതി

സ്വർണവില താഴേക്ക്; യുദ്ധം രൂക്ഷമായാൽ ഇനിയുമിടിയും